ഇറാനുമേലുള്ള ആക്രമണവും, ചൈനയ്ക്കുള്ള പരിണിത ഫലങ്ങളും

28 April 2026  |  

Jabin T. JacobAnand P. Krishnan
Economy
Geopolitics

അമേരിക്കയും, ഇസ്രയേലും സംയുക്തമായി ഇറാനുമേൽ നടത്തുന്ന ആക്രമണങ്ങൾ രണ്ടാം മാസത്തിലേക്ക് കടന്നിരിക്കുകയാണ്. നാൾക്ക്നാൾ നീളുന്നയീ സംഘർഷം ചൈനക്ക് ഒരേ സമയം പ്രയോജനങ്ങളും, മറ്റും ഉൽക്കണ്ഠകളും നൽകുന്നു.

അനുകൂല ഘടകങ്ങൾ
പ്രയോജനങ്ങൾ ഒരു പക്ഷെ, പ്രകടമാണ്. ഒന്ന്, അമേരിക്കയെ മോശമായും,  തങ്ങളെ താരതമ്യേന വിവേകപൂർണ്ണവും മറ്റും കൂടുതൽ മിതമായ ഒരു ശക്തിയായി ചിത്രീകരിക്കാനും ചൈനക്കൊരു അവസരമാണ്. അമേരിക്കയുടെ 'കൂടിയാലോചനകൾ, വ്യത്യസ്ത അഭിപ്രായങ്ങളെ സത്യസന്ധമായി പരിഹരിക്കുന്നതിന് പകരം നയന്തന്ത്ര ഭാഷയിൽ പൊതിഞ്ഞ യുദ്ധ മുന്നറിയിപ്പുകളാണെന്നാണ്' ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഔദ്യോഗിക ദിനപത്രമായ, പീപ്പിൾസ് ഡെയ്‌ലി അവരുടെ പംക്തിയിൽ, വിശേഷിപ്പിച്ചത്. അതിനെ അപേക്ഷിച്ച്, സംഘർഷത്തിന് അയവു വരുത്താൻ 'ക്രിയാത്മികമായി പ്രവർത്തിക്കാൻ തങ്ങളുടെ സന്നദ്ധത' ('willingness to keep playing a constructive role in promoting de-escalation') അറിയിക്കുകയും, 'അന്താരാഷ്ട്ര നയബന്ധങ്ങളിൽ ഏകപക്ഷമായ ബലപ്രയോഗത്തിന്റെ ഭീഷണികൾക്കെതിരെ ചൈന മുന്നറിയിപ്പ് നൽകുകയും ചെയ്തു. അമേരിക്ക നടത്തിയ അന്താരാഷ്ട്ര നിയമങ്ങളുടെയും, 'അന്താരാഷ്ട്ര ബന്ധങ്ങളിലെ അടിസ്ഥാന നിബന്ധനകളുടെ' ('fundamental norms of International Relations')  ലംഘനത്തെയും ഉയർത്തികാട്ടുന്നതിലൂടെ, ആഗോള ഭരണവ്യവസ്ഥ സംരഭം (Global Governance Initiative) പോലെയുള്ള തങ്ങളുടെ പദ്ധതികൾക്ക് വിശ്വാസ്യതയും, അംഗീകാരവും ലഭിക്കുമെന്ന് ചൈനക്ക് വിശ്വാസമുണ്ട്.  മധ്യസ്ഥ ശ്രമങ്ങൾ നടത്തിവരുന്ന പാക്കിസ്ഥാൻ, പശ്ചിമേഷ്യയിൽ സമാധാനവും, ഭദ്രതയും പുനഃസ്ഥാപിക്കാൻ മുന്നോട്ടു വച്ച അഞ്ചിന കർമ്മ പരിപാടി, ചൈനയുമായി ചേർന്നാണെന്ന കാര്യം ശ്രദ്ധേയമാണ്. 

രണ്ടാമതായി, ഇറാനും, ഗൾഫിലെ മറ്റു അറബ് രാഷ്ട്രങ്ങളിൽ നിന്നും ഒരു പോലെ വലിയളവിൽ ഊർജ്ജ ഇറക്കുമതി നടത്തുകയും, അവരുടെ വ്യാപാര പങ്കാളിയുമായ ചൈന, യു.എൻ. രക്ഷ സമിതിയിലെ ഒരു സ്ഥിരംഗം കൂടിയാണ്. അങ്ങനെ വരുമ്പോൾ, ഉരുത്തിരിയുന്ന സ്ഥിതിഗതികളിൽ ഒരു പ്രധാന പങ്ക് വഹിക്കാനും ചൈനക്ക് പറ്റും. കൂടാതെ, കാര്യങ്ങൾ വഷളാകുന്ന മുറയ്ക്ക് അതിൽ ഇടപെടാതെയും, ഉൾപ്പെടാതെയും മാറി നിൽക്കാനുള്ള കഴിവും ചൈനക്കുണ്ട്. സംഘർഷം നീളുന്നിടത്തോളം , അമേരിക്കയെയും, അവരുടെ സഖ്യ കക്ഷികളെയും  തങ്ങളുടെ അയല്പക്കത്ത് നേരിടാനും, എതിർക്കാനും ചൈനക്കാവും. കാരണം, അതാണ് അവരുടെ ആദ്യ മുൻഗണന.

സാമ്രാജ്യ അധികാരപരിധിയുടെ വ്യാപനത്തിലൂടെ (imperial overreach), ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സംഘർഷങ്ങളിൽ ഉൾപ്പെട്ടു അമേരിക്ക ദുർബലമാകുകയും, ചൈന തങ്ങളുടെ ശക്തികളെ സംരക്ഷിച്ചും, അത് പോലെ പ്രഭാവം ചെലുത്തുകയും ചെയ്യുന്നെന്ന ഊഹത്തിൽ ഒരൽപ്പം സത്യമില്ലാതില്ല.

സാമ്പത്തിക തലത്തിലും ചൈനക്ക് നേട്ടങ്ങളുണ്ട്. സംഘർഷത്തിലെ ഒരു കേന്ദ്ര ബിന്ദുവായ ഹോർമുസ് കടലിടുക്കിലെ (Strait of Hormuz) ഇറാന്റെ കടുത്ത നിയന്ത്രണം, എണ്ണ-പ്രകൃതിവാതക നീക്കത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. ഇത് ലോകത്ത്, പ്രത്യേകിച്ച് ഏഷ്യയിൽ കടുത്ത ഊർജ്ജ പ്രതിസന്ധിയാണ് സൃഷ്ടിച്ചിട്ടുള്ളത്. എന്നിരിക്കെ ചൈനയിലേക്കുള്ള കപ്പലുകളെ ഇറാൻ യഥേഷ്ടം കടത്തി വിടുകയും ചെയ്യുന്നുണ്ട്. കൂടാതെ, കടലിടുക്കിലെ നിയന്ത്രണത്തിൽ ഇറാന്റെ റിവൊല്യൂഷനറി ഗാർഡ് കോർ (IRGC) നടപ്പിലാക്കിയ ടോൾ പിരിവിൽ, കപ്പൽ കമ്പനികൾ കൊടുക്കുന്ന ചുങ്കം ചൈനയുടെ നാണയമായ രൻമിൻബിയിലാകണമെന്ന നിബന്ധന യു.എസ് ഡോളറിന്റെ പ്രാമുഖ്യത്തിനു ക്ഷതമേല്പിക്കുന്നു. അതേ സമയം, അതിർത്തി കടന്നുള്ള പണമിടപാടുകൾ നടത്തുന്ന ചൈനീസ് കമ്പനികളുടെ ഓഹരികൾ വിപണിയിൽ ഈ നടപടിമൂലം വൻ കുതിപ്പ് കൈവരിച്ചിരിക്കുകയാണ്. കൂടാതെ, ചൈനയുടെ നാണയത്തിന്റെ ആഗോളവൽക്കരണ യത്നങ്ങൾക്ക് ഇതിലൂടെ ഒരു ഉത്തേജനവും  കിട്ടിയിട്ടുണ്ട്. മാത്രമല്ല, കാർഷിക വളങ്ങളുടെ ചരക്കു നീക്കങ്ങൾ താറുമാറായതോടെ, ഇവയുടെ വൻതോതിലുള്ള ഉൽപ്പാദനം നടത്തുന്ന ചൈനയുടെ സ്വാധീനവും വർദ്ധിച്ചിട്ടുണ്ട്.   

 

നിലനിൽക്കുന്ന സങ്കീർണ്ണതകൾ

എന്നാൽ ഈ സംഘർഷത്തിലൂടെ സംജാതമാകുന്ന സങ്കീർണ്ണതകൾ, ചൈനയെ പൊള്ളിക്കുന്നുമുണ്ട്. 

അതിലാദ്യത്തേതു, ആഗോള ഊർജ്ജ വിലയിലുണ്ടാകുന്ന ആഘാതമാണ്. എന്നാൽ, തങ്ങളുടെ കൈവശമുള്ള തന്ത്രപ്രധാന കരുതൽശേഖരവും (strategic reserves), വെനിസുവേലയിൽ നിന്നും, ഇറാനിൽ നിന്നുമുള്ള എണ്ണ ഇറക്കുമതി, തങ്ങളുടെ മൊത്തത്തിലുള്ള ഇറക്കുമതിയിൽ കുറഞ്ഞ അളവിൽ മാത്രമാണെന്നുള്ള വസ്തുതയും, ഈ ആഘാതത്തെ അഭിമുഖീരികരിക്കാൻ ചൈനക്ക് പ്രാപ്തി നൽകുന്നു.

രണ്ടാമത്, കപട ഉദ്ദേശ്യത്തിൽ നിലകൊണ്ടു, ഇപ്പോൾ അമേരിക്കയുടെ നയതന്ത്രം ചൈനയുടെ നയതന്ത്രത്തെ പോലെ കാണപ്പെടുകയാണ് - ജനീവയിൽ ഇറാനും അമേരിക്കയും ടെഹ്റാൻറെ ആണവായുധ പദ്ധതിക്കായി ഒരു പുതിയ കരാറിനായുള്ള ചർച്ചകളിൽ ഏർപ്പെട്ടിരിക്കെ തന്നെ, വാഷിംഗ്ടണും, ടെൽ അവിവും ഇറാനെ ആക്രമിക്കാൻ തീരുമാനിച്ചിരുന്നു. യു.എസ് പ്രസിഡന്റ ഡൊണാൾഡ് ട്രംപ്, മെയ് മാസം പകുതിയോടെ ചൈന സന്ദർശിക്കാനിരിക്കുകയാണ് (ഏപ്രിലിൽ നടക്കേണ്ടിയിരുന്ന സന്ദർശനം ഇറാൻ സംഘർഷം മൂലം നീക്കിവെക്കപ്പെട്ടു); തന്റെ രണ്ടാമൂഴത്തിൽ, ഇത് ട്രംപിന്റെ ആദ്യ ചൈന സന്ദർശനമാകും. തന്റെ സ്വതസിദ്ധ ശൈലിയിൽ പ്രതീക്ഷകളുടെ ഒരു നീണ്ട പട്ടികയുമായാകും അദ്ദേഹം ഈ സന്ദർശനത്തിനെത്തുക എന്നാൽ തന്റെ തന്നെ വാഗ്‌ദാനങ്ങൾ എത്രത്തോളം നടപ്പാക്കുമെന്ന് പറയാൻ സാധ്യമല്ല. ഇത് വരെ, കൂടിയാലോചനകളിൽ മറ്റു കക്ഷികൾ തങ്ങളുടെ മേൽ അർപ്പിച്ച സദുദ്ദേശത്തെ ചൈനയാണ് പ്രയോജനപ്പെടുത്തിയെതെങ്കിൽ, ഇപ്പോൾ ട്രംപിലൂടെ സാധ്യതകൾ തുല്യമാണ്.

മൂന്നാമത്തേത്, ചൈന-ഇറാൻ ബന്ധങ്ങൾക്ക് തന്നെയേൽക്കുന്ന ആഘാതമാണ്. 2021-ൽ, ചൈന ഇറാനുമായി 25 വർഷത്തേക്ക് നിലനിൽക്കുന്ന തന്ത്രപാദന സഹകരണ കരാറിൽ - യു.എസ് ഡോളർ 400 ബില്യൺ മതിപ്പുള്ള - ഒപ്പിടുകയുണ്ടായി. ഇതിലൂടെ വിലക്കിഴിവിൽ ഇറാനിൽ നിന്നും എണ്ണ വാങ്ങാൻ സാധിച്ചെങ്കിലും, പാശ്ചാത്യ ലോകം ടെഹ്‌റാനുമേൽ ഏർപ്പെടുത്തിയ നിരോധനങ്ങൾ മൂലം, ചൈനയുടെ നിക്ഷേപങ്ങൾ മറിച്ചൊഴുകിയില്ല. ഇതിനു വിപരീതമായി, അതിനടുത്ത വർഷം ചൈന-ഗൾഫ് മറ്റും ചൈന-അറബ് ഉച്ചകോടികൾക്കായി ഇറാന്റെ പ്രാദേശിക എതിരാളിയായ സൗദി അറേബ്യായിൽ ചൈനീസ് പ്രസിഡന്റ്ഷീ ജിൻപിങ് നടത്തിയ സന്ദർശനത്തിൽ, ഊർജ്ജം, സാങ്കേതികവിദ്യ മറ്റും അടിസ്ഥാന വികസനം എന്നീ മേഖലകളിൽ, യു.എസ് ഡോളർ 30 ബില്യൺ വരുന്ന 30 കരാറുകൾ ഒപ്പിടപ്പെട്ടു. ഇതിനുള്ളൊരു പ്രധാന കാരണം വർദ്ധിച്ചു വരുന്ന ചൈന-സൗദി ദ്വിപക്ഷ വ്യാപാരമാണ്. 2024-ൽ ഇറാനുമായി കേൾവിപ്പെട്ട യു.എസ് ഡോളർ 13 ബില്യണിനേക്കാൾ, സൗദിയുമായുള്ള ചൈനയുടെ വ്യാപാരം ഏതാണ്ട് യു.എസ് ഡോളർ 110 ബില്യനാണ്. 

സംഘർഷം പൊട്ടിപുറപ്പെട്ടതിനു ശേഷം ചൈന എന്ത് കൊണ്ടാണ് തങ്ങളുടെ പ്രസ്താവനകളിൽ സൂക്ഷ്മത വച്ച് പുലർത്തുന്നതെന്ന ചോദ്യത്തിനുള്ള ഉത്തരം ഈ സാമ്പത്തിക യാഥാർഥ്യമാണ്. അത് കൊണ്ടാണ് 'അമേരിക്ക-ഇസ്രായേൽ ആക്രമണങ്ങൾക്ക് യു.എൻ സുരക്ഷാ സമിതിയുടെ അംഗീകാരമില്ലെന്നും, അവ അന്താരാഷ്‌ട്ര നിയമങ്ങൾ ലംഘിക്കുന്നെന്നും' പറയുമ്പോൾ തന്നെ, 'ഗൾഫ് രാജ്യങ്ങളുടെ പരമാധികാരവും, സുരക്ഷയും മറ്റും ഭൗമിക അഖണ്ഡതയും അത് പോലെ ബഹുമാനിക്കപ്പെടേണ്ടതാണ്'' എന്നും അതേ സ്വരത്തിൽ തന്നെ ചൈന മൊഴിയുന്നു. ഇറാൻ വിദേശകാര്യ മന്ത്രിയുമായുള്ള ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുടെ സംഭാഷണത്തിന് ശേഷം പുറപ്പെടിവിച്ച ലഘുലേഖയിൽ, 'ഇറാൻ തങ്ങളുടെ അയൽ രാജ്യങ്ങളുടെ ന്യായമായ ആശങ്കകളെ ഗൗരവമായെടുക്കുകകയും, ഇറാനിലെ ചൈനീസ് പൗരന്മാരുടെയും, സ്ഥാപനങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്തുമെന്നും' ('Iran.will...take seriously the legitimiate concerns of neighboring countries, and ensure the saefty of Chinese citizens and institutions in Iran') എന്നതായിരുന്നു ബെയ്‌ജിങ്ങിന്റെ പ്രതീക്ഷയെന്നു പറയപ്പെട്ടത്. അത് പോലെ ഹോർമുസ് കടലിടുക്ക് തടസ്സപ്പെടുത്താനുള്ള നീക്കങ്ങളെയും ചൈന കുറ്റപ്പെടുത്തിയിരുന്നു. ടെഹ്‌റാനുമേൽ ബെയ്‌ജിങ്‌ ചെലുത്തുന്ന സമ്മർദ്ദമാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്. ഇത്തരം പ്രഭാഷണവും, മറ്റും 2023-ൽ ഇറാൻ-സൗദി നയതന്ത്ര ബന്ധങ്ങളെ സാധാരണനിലയിലാക്കാൻ വഹിച്ച മധ്യസ്ഥതയുമൊക്കെ ഉണ്ടെങ്കിലും, ചൈന പൂർണ്ണമായി ഇറാന്റെ പക്ഷത്തല്ലെന്നതാണ് വാസ്തവം. കൂടാതെ, മെയ്-ൽ ട്രംപിന്റെ ചൈന വേളയിൽ സംഘർഷം തുടരുകയാണെങ്കിലോ, അല്ലെങ്കിൽ ആ സമയത്തു ഇറാൻ നാശ-നഷ്ടങ്ങളുടെ കണക്കെടുക്കുകയാണെങ്കിൽ,   ബെയ്‌ജിങിനെ സംബന്ധിച്ചിടത്തോളം, ഇത് വളരെ മോശമായ പ്രതിഫലനമായിരിക്കും. 

എന്നാൽ തന്നെയും, വ്യക്തമായ സുരക്ഷ സംബന്ധിച്ചുള്ള വിഷയത്തിൽ, ഇറാന്റെ സൈനിക വികസനത്തിൽ, ബാലിസ്റ്റിക് മിസൈൽ പദ്ധതിയുൾപ്പടെ, ചൈനയുടെ കാലാകാലങ്ങളായുള്ള സഹായമാണ്. കഴിഞ്ഞ ഒരു മാസത്തിൽ എല്ലാ ഗൾഫ് രാജ്യങ്ങൾക്കുമേലെയും, ഈ മിസൈലുകൾ വിക്ഷേപിക്കപ്പെട്ടു. റോക്കറ്റ് ഇന്ധനം മുതൽ ഉപഗ്രഹ ദിശാനിർണ്ണയ സംവിധാനങ്ങളും അവയുടെ വിതരണ ശൃംഖലയും ചൈന ഇറാനു നൽകിയിട്ടുണ്ട്. അമേരിക്കയുടെ ഉപരോധങ്ങൾ ഉണ്ടായിട്ടും, ഇറാന്റെ ഡ്രോൺ ഉൽപ്പാദനത്തിൽ ഒരു നിർണ്ണായക പങ്കാണ് ഈ സഹായം വഹിക്കുന്നത്. ഇടയ്ക്ക്, ചൈനയുടെയും, ഇറാന്റെയും സൈനികർ സംയുക്ത അഭ്യാസങ്ങളിലും ഏർപ്പെട്ടിട്ടുണ്ട്.. മാർച്ച് 2025--ൽ ഇരു കൂട്ടരും, റഷ്യയുടെ നാവിക സേനക്കൊപ്പം ചേർന്ന് ഒമാൻ ഇടക്കടലിൽ അഭ്യാസങ്ങൾ നടത്തുകയുണ്ടായി. ഇത് ത്രിപക്ഷ അഭ്യാസങ്ങളുടെ കണക്കിൽ, അഞ്ചാം പതിപ്പായിരുന്നു.

അമേരിക്കക്കെതിരായി ഇറാനിയൻ ഭരണകൂടത്തെ സഹായിക്കാനുള്ള ചൈനയുടെ ആഗ്രഹം, എങ്ങനെ തങ്ങളുടെ മറ്റു ബന്ധങ്ങൾക്ക്‌ പരിണതഫലങ്ങൾ നൽകുന്നു എന്നതാണ് ഇതിലൂടെ തെളിയുന്നത്. ഇത് പറയുമ്പോൾ തന്നെ, ചൈനയുടെ സുരക്ഷ താല്പര്യങ്ങളാണ് അമേരിക്കയുടെ പ്രതിയോഗികൾക്ക് സഹായം നൽകാൻ കല്പിക്കുന്നത്. അത് കൊണ്ട്, ഇറാനുള്ള സൈനിക സഹായം ചൈന തുടർന്നുകൊണ്ടിരിക്കും.

അമേരിക്കയെ പ്രതിയോഗിയായി കണ്ടുള്ള സുവ്യക്തമായ കാഴ്ച്ചപ്പാടാണ്, പശ്ചിമേഷ്യയിലെ ചൈനയുടെ ഇടപെടലുകളെ നിർവചിക്കുന്നതും, ആ മേഖലയിലെ വിവിധ സംഘർഷങ്ങളിൽ പരമാവധി ലാഭം വർധിപ്പിക്കാൻ ഉതകുന്നതും. ഒരു വശത്ത് ഗാസയിൽ പലസ്തീൻകാർക്ക്  പ്രഭാഷണത്തിലൂടെ മാത്രമുള്ള പിന്തുണ (rhetorical support), ബെയ്‌ജിങിന് അറബ് രാജ്യങ്ങളുടെ പിൻബലം നേടികൊടുത്തപ്പോൾ, മറു വശത്ത് വേണ്ട പോലെ ഇറാന് സഹായം നൽകി, മേഖലയിലാകെ അമേരിക്കയെയും അവരുടെ സഖ്യകക്ഷികളെയും നിയന്ത്രിക്കാനുള്ള ചുറ്റുപാടുകൾ സൃഷ്ടിക്കാനും ചൈനക്കായിട്ടുണ്ട്. 

അതിനിടയിൽ, പശ്ചിമേഷ്യയിൽ ഇന്ത്യയുടെ നിലപാടുകൾ അമേരിക്കയുടെ ശക്തിയെ പിന്താങ്ങുകയും, ചൈന വിനിയോഗിക്കുന്ന നയതന്ത്രം മറ്റും ഭൗതിക സ്വാധീനത്തെ അവഗണിക്കുകയുമാണ്. ഈ സംഘർഷത്തിൽ, ഇന്ത്യ തങ്ങളുടെ ഭാഗം തെരെഞ്ഞെടുത്തെന്ന് വേണം കരുതാൻ. ആഭ്യന്തര രാഷ്ട്രീയ വിലയിരുത്തലുകളുടെ ഫലമായാണോ അതോ ചിന്തിക്കാനും, ദീർഘകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കാനുമുള്ള ശേഷിക്കുറവ് കൊണ്ടാണോ ഇതെന്ന ചോദ്യങ്ങൾ ബാക്കിനിൽക്കുന്നു. തങ്ങളുടെ സ്വന്തം അയല്പക്കത്ത് മാത്രമായൊതുങ്ങിയ, ഒരു ചെറിയൊരു കഥാപാത്രമായി തങ്ങളെ പരിമിതപ്പെടുത്തി എന്ന് വേണം,  ഇന്ത്യയുടെ നിലപാടിനെ കരുതാൻ.


Originally published as Jabin T. Jacob and Anand P. Krishnan. 2026. ‘ഇറാനെതിരായ യുഎസ്- ഇസ്രയേല്‍ ആക്രമണം: ചൈനയ്ക്ക് തുറന്നുനല്‍കുന്ന പ്രയോജനങ്ങളും ചൈനയെ പൊള്ളിക്കുന്ന ഉത്കണ്ഠകളും’ (US-Israeli Attacks on Iran:  Opportunities and Singeing Concerns for China). 24News. 6 April.