ഡൽഹിയിലെ മോദി-ഷീ കൂടിക്കാഴ്ച്ച: ശ്രദ്ധേയമായ നിഗമനങ്ങൾ

28 September 2026  |  

Jabin T. Jacob, Anand P. Krishnan
Economy
Geopolitics

പതിനെട്ടാം ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറിയും, ചൈനീസ് പ്രസിഡന്റുമായ ഷീ ജിൻപിങ്, കഴിഞ്ഞയാഴ്ച്ച ഡൽഹിയിൽ എത്തി. ഏഴു വർഷത്തെ ഇടവേളക്ക് ശേഷമായിരുന്നു, ഷീയുടെ ഇന്ത്യ സന്ദർശനം. ഈ വേളയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി, അദ്ദേഹം കൂടിക്കാഴ്ച നടത്തുകയുണ്ടായി. 

ചൈനക്കുമേലുള്ളഗണ്യമായആശ്രിതത്വം

കൂടികാഴ്ച്ചക്ക് ശേഷം ഇരു രാജ്യങ്ങളും പ്രത്യേകം, പ്രത്യേകമായി പുറത്തിറക്കിയ മാധ്യമ കുറിപ്പുകൾ - ഇരുവരും തമ്മിലുള്ള ചർച്ചകൾക്ക് ശേഷം കണ്ടു വരുന്ന ഒരു പതിവ് രീതി - സമ്മേളത്തിനു മുന്നോടിയായി നിലനിന്ന എല്ലാ അമിതപ്രചാരണവും, ഊഹാപോഹങ്ങളും, തെറ്റാണെന്നു തെളിയിച്ചു. ചൈനയുടെ വക പ്രത്യേക സാമ്പത്തിക പാക്കേജ് മുതൽ ഇരു രാജ്യങ്ങളും തമ്മിൽ നിലനിന്നിരുന്ന തന്ത്രപ്രധാന സാമ്പത്തിക ചർച്ച സംവിധാനത്തിന്റെ (Strategic Economic Dialogue) പുനഃസ്ഥാപനം വരെ ഈ പരിധിവിട്ട പ്രചരണങ്ങളിലും, ഊഹാപോഹങ്ങളിലും ഇടംപിടിച്ചിരുന്നു. 

ചൈന പുറത്തിറക്കിയ കുറിപ്പിൽ 'ഇരുവരുടെയും  സാമ്പത്തിക-വാണിജ്യ ഉൽക്കണ്ഠകളെ സമചിത്തതയോടെ പരിഹരിക്കാനും, സാമ്പത്തിക-വാണിജ്യ ബന്ധങ്ങൾ ഭദ്രവും, സ്ഥിരതയോടും കൂടി പ്രോത്സാഹിക്കപ്പെടുമെന്നും' (address each other's economic and trade concerns in a balanced way and promote the sound and steady development of economic and trade relations') പരാമർശിക്കപ്പെട്ടു. എന്നാൽ ഇന്ത്യയുടെ കുറിപ്പ് വ്യത്യസ്തമായി, 'ഘടനാപരമായ വ്യാപാര അസന്തുലിതാവസ്ഥ' (structural trade imbalance), 'വിതരണ ശൃംഖല പ്രശ്നങ്ങൾ' (supply chain issues), വിപണിയിൽ യഥാർത്ഥവും സ്ഥിരതയുള്ളതുമായ പ്രവേശനം സാധ്യമാക്കൽ (faciliation of meaningful and predictable market access), എന്നീ തർക്ക വിഷയങ്ങളെ വ്യക്തമായിത്തന്നെ ഇന്ത്യഅടയാളപ്പെടുത്തി. 'പരസ്പര സാമ്പത്തിക- വാണിജ്യ ആശങ്കകൾ സന്തുലിതമായി പരിഹരിക്കാനെന്ന പ്രഖ്യാപിത ശ്രമത്തിന്റെ' ഭാഗമായി ഇരു രാജ്യങ്ങളുടെ വാണിജ്യ മന്ത്രിമാരുടെ കൂടിക്കാഴ്ചയും നടന്നിരുന്നു.

എന്നാൽ വ്യാപാരത്തിലെ അസമത്വവും, ചൈനയുടെ മേൽ വർധിച്ചു വരുന്ന ആശ്രയവുമാണ്, ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ഉഭ യകക്ഷി ബന്ധങ്ങളെ നിർവചിച്ചിട്ടുള്ളത്. 2025-26 സാമ്പത്തിക വർഷ ത്തിൽ, ചൈനയുമായുള്ള ഇന്ത്യയുടെ വാണിജ്യ കമ്മി 112.16 ബില്യൺ യു.എസ്. ഡോളറാറിയുന്നു. ഇതിൽ ഭൂരിഭാഗവും ഇലക്ട്രോണിക്സ്, ഔഷധങ്ങൾ, അപൂർവ ഭൗമ മൂലകങ്ങൾ-അടങ്ങിയ കാന്തം (rare-earth magnets), മറ്റും സൗരോർജ പാനൽ എന്നിവക്ക് വേണ്ടിവരുന്ന ചേരുവക ളുടേയും ഘടകങ്ങളുടേയും മറ്റും ഇറക്കുമതിയുടെ കണക്കാണ്. ഈ മേഖലകൾ ഒരു ആഗോള ഉൽപ്പാദന ശക്തിയായി ഉയരാനുള്ള ഇന്ത്യയു ടെ ലക്ഷ്യത്തിനു വളരെ നിർണ്ണായകമാണ്. ഹ്രസ്വ-ഇടക്കാല തലത്തിൽ ഇന്ത്യയുടെ വ്യവസായങ്ങൾ ചൈനയെ ആശ്രയിച്ചാണെന്ന ബോധ്യത്തി ൽ നിന്ന് കൊണ്ടുതന്നെ, മോദി സർക്കാർ ദീർഘകാലാടിസ്ഥാനത്തിൽ ഉൽ പ്പാദനത്തെ തദ്ദേശീയമാക്കാനും, പതിയെ ചൈനയിൽ നിന്നും വേർപെടു ത്താനുമുള്ള നടപടികളും കൈക്കൊണ്ടിട്ടുണ്ട്. 

ചൈനയുമായുള്ള സാമ്പത്തിക ഇടപെടലുകളിൽ ഒരു ക്രമാനുസൃതമായ സമീപനമാണ് ഇന്ത്യ സ്വീകരിച്ചിട്ടുള്ളത്. ഈ വർഷം മാർച്ച് മാസത്തിൽ, ഇലക്ട്രോണിക്സ്, സൗരോർജ്ജ പാനൽ എന്നീ തെരഞ്ഞെടുത്ത ചില മേഖലകളിൽ, ചൈനീസ് നിക്ഷേപങ്ങൾക്കുമേൽ നിലനിന്നിരുന്ന ചില കടുത്ത നിയന്ത്രണങ്ങളിൽ, ഇന്ത്യ അയവു വരുത്തി. കൂടാതെ ഇന്ത്യയുടേയും ചൈനയുടെയും ഇലക്ട്രോണിക്സ് കമ്പനികൾ തമ്മിലുള്ള ചില സംയുക്ത സംരംഭങ്ങൾക്കും കേന്ദ്ര സർക്കാർ അനുവാദം നൽകി. 

രാജ്യത്തിന്റെ പരിമിത വാണിജ്യചട്ടക്കൂടുകൾക്ക് പുറത്തും, ഇന്ത്യൻ വ്യവസ്ഥിതിയിൽ ചൈനീസ് സാങ്കേതിക വിദ്യയും, അവരുടെ സാമ്പ ത്തിക സംവിധാനവും  തങ്ങളുടെ സാന്നിധ്യവും ഇടപെടലുകളും വർ ദ്ധിപ്പിച്ചുട്ടുണ്ട്. ഉദാഹരണത്തിന്, ബാറ്ററി നിർമ്മാണത്തിലും ഇലക്ട്രി ക്ക് വാഹനങ്ങൾ ഉൽപ്പാദിപ്പിക്കാനും മറ്റുമുള്ള ഗവേഷണ-വികസന പ്രവർത്തനങ്ങളിൽ ടാറ്റ ഗ്രൂപ്പ് ചൈനീസ് കമ്പനികളുമായി കൈകോർ ത്തിട്ടുണ്ട്. കൂടാതെ, നിർമ്മിതബുദ്ധിയുടെ തരംഗവും, അതിൽ ചൈന യുടെ വർദ്ധിക്കുന്ന കാര്യക്ഷമതയും, ആ മേഖലയിലെ ചൈനീസ് ഓഹ രികളിൽ ഇന്ത്യൻ മ്യൂച്വൽ ഫണ്ട് നിക്ഷേപകരുടെ താൽപ്പര്യം കൂടിയി ട്ടുണ്ട്. സെമികണ്ടക്ടർ ചിപ്പുകൾ, ക്ലൗഡ് കമ്പ്യൂട്ടിംഗ്, മറ്റും റോബോട്ടി ക്സ് എന്നിവയാണ് ഇതിന്റെ മുൻപന്തിയിൽ.  

മറു വശത്ത്, വ്യാവസായിക വികസനത്തിന്, ഇന്ത്യ നടപ്പാക്കുന്ന ദീർഘകാല ശ്രമങ്ങളെ തടസ്സപ്പെടുത്താനുള്ള നടപടികളിലും, ചൈന ഏർപ്പെട്ടിട്ടുണ്ട്. ഏകപക്ഷീയ (unilateral) നടപടികളിലൂടെ - കയറ്റുമതി നിയന്ത്രണങ്ങളും, കൂടാതെ ഇന്ത്യയിലെ ഇലക്ട്രിക്ക് വാഹന നിർമ്മാ ണത്തിനും മറ്റും സൗരോർജ്ജ വ്യവസായത്തിനുമുള്ള ഇളവുകൾ (subsidies), പ്രോത്സാഹന ആനുകൂല്യങ്ങളെ (incentives) കുറിച്ച് ലോക വ്യാപാര സംഘടനയിൽ തർക്കമുന്നയിച്ചും - സാങ്കേതികവിദ്യയുടെ പുതിയ മേഖലകളിൽ തങ്ങളുടെ ആധിപത്യത്തെ മുതലെടുക്കാൻ ചൈന പരിശ്രമിച്ചിട്ടുണ്ട്. കൂടാതെ, നൂതന സാങ്കേതിക വിദ്യയുടെ ലഭ്യതയെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി, ഇന്ത്യയിൽ പുതുതായി വളർന്നു വരുന്ന റോബോട്ടിക്സ് സംരംഭങ്ങളുടെ ഉന്നത ഉദ്യോഗസ്ഥർക്കും, വിദഗ്ധർക്കും, ചൈനീസ് വിസ നിയന്ത്രണങ്ങളും ബാധകമാക്കിയി ട്ടുണ്ട്. ചൈനയിൽ നിന്ന് വലിയ തോതിലുള്ള ടൈറ്റാനിയം ഓക്സൈഡ് പോലുള്ള രാസ വസ്തുക്കളുടെ ഇറക്കുമതി, ഇന്ത്യൻ കമ്പനികളുടെ വിതരണത്തെ പ്രതികൂലമായി ബാധിച്ചെന്നും എടുത്തുപറയണം. ഇവ യിൽ, കേരളത്തിൽ നിന്നുള്ള പ്രമുഖരായ ട്രാവൻകൂർ ടൈറ്റാനിയവും, കേരള മെറ്റൽസ് ആൻഡ് മിനെറൽസും ഉൾപ്പെടും.

140 അനുഛേദങ്ങളുള്ള ബ്രിക്സ് ഉച്ചകോടി പ്രഖ്യാപനവും, അതിൽ എല്ലാവരുടെയും അംഗീകാരം നേടാനെടുത്ത ശ്രമണങ്ങളെയും താര തമ്യപ്പെടുത്തുമ്പോൾ, മോദി-ഷീ കൂടിക്കാഴ്ചക്ക് ശേഷമുള്ള പ്രസ്താ വന വെറും ആറ് അനുച്ഛേദങ്ങൾ മാത്രമൊതുങ്ങി എന്നതും ശ്രദ്ധേയ മാണ്. മാത്രമല്ല, ഇതിൽ ഉഭയകക്ഷി വിഷയങ്ങളിൽ മാത്രമാണ് കാര്യ മായി ഊന്നൽ നൽകിയിരുന്നത്. അതിലും, സാമ്പത്തിക ആശങ്കകൾക്ക് പുറമെ, ഗൗരവമായി ഇടം നേടിയ വേറെ വിഷയം അതിർത്തി തർക്ക മാണ്. അതിർത്തി പ്രദേശങ്ങളിൽ ശാന്തിയും സമാധാനവും നിലനിർ ത്തേണ്ട ആവശ്യകതയെ, 'ഉഭയകക്ഷി ബന്ധങ്ങളുടെ തുടർച്ചയായ വിക സനത്തിനുള്ള അനിവാര്യമായ അടിസ്ഥാനമായാണ് ' അടിവരയിട്ടിരി ക്കുന്നത്. സാമ്പത്തിക ബന്ധങ്ങളെ പുനരുജ്ജീവിപ്പിക്കാനുള്ള ചൈന യുടെ ഊന്നലുകളും, ഇന്ത്യക്ക് ചൈനീസ് സാങ്കേതികവിദ്യയും നിക്ഷേ പങ്ങളും വേണമെന്ന വ്യക്തമായ ആവശ്യവും നിലനിൽക്കുമ്പോൾ തന്നെ, സുരക്ഷാ ആശങ്കകളും ഇന്ത്യയുടെ വിദേശ-സുരക്ഷാ നയങ്ങളെ ക്കുറിച്ചുള്ള ചൈനയുടെ സ്വന്തം സംശയങ്ങളുമാണ് ഉഭയകക്ഷി ബന്ധ ങ്ങളുടെ ഗതി നിർണ്ണയിക്കുക എന്ന വസ്തുതയുമായി  ഇന്ത്യ പൊരുത്ത പ്പെട്ട മട്ടാണ്. 

ലോകത്തെക്കുറിച്ചുള്ളവ്യത്യസ്തകാഴ്ചപ്പാടുകൾ

നൂറിൽപ്പരം ആളുകളുള്ളൊരു വ്യാപാര പ്രതിനിധി സംഘം ഷീയെ അനുഗമിക്കുമെന്നു കഴിഞ്ഞ മാസം പുറത്തു വന്ന വാർത്തകൾ തികച്ചും കെട്ടുകഥയാണെന്നാണ് ഇപ്പോൾ തെളിഞ്ഞിരിക്കുന്നത്. സന്ദർശനത്തിന് കുറച്ചു നാൾ മുമ്പുവരെയും, ഉച്ചകോടിയിൽ പങ്കെടുക്കുന്ന ചൈനീസ് സംഘത്തിന്റെ വലിപ്പത്തെയും ഘടനയെയും കുറിച്ച് പി.ടി.ഐ ലേഖകന്റെ നേരിട്ടുള്ള ചോദ്യത്തിന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വിശദാംശങ്ങളൊന്നും നൽകിയില്ലെന്നതും, ചൈനയുടെ ശ്രദ്ധ എവിടെയാണെന്ന് വെളിവാക്കുന്നതാണ്. ഇന്ത്യയ്ക്ക് പ്രാധാന്യം നൽകു ന്നതിനു പകരം, ബ്രിക്സ് ഉച്ചകോടിയേയും, ആ സംഘടനയെയും, തങ്ങ ളുടെ അമേരിക്കാ വിരുദ്ധവും, പാശ്ചാത്യ വിരുദ്ധവുമായ അജണ്ട അവ തരിപ്പിക്കാനുള്ള ഒരു വേദിയായാണ് ചൈന കാണുന്നത്. ഉച്ചകോടിയി ലെ തന്റെ പ്രസ്താവനകളിൽ, ഏകപക്ഷീയതയെയും, ശക്തിരാഷ്ട്രീയ ത്തെയും (unilateralism and power politics) വിമർശിച്ചു കൊണ്ട്, ചൈനയുടെ പ്രവർത്തികളെ പരാമർശിക്കുന്നതിനു പകരം ബഹുകക്ഷീയതയെയും അന്താരാഷ്ട്ര ക്രമത്തെയും (multilateralism and international order) ദുർബല പ്പെടുത്താനുള്ള അമേരിക്കൻ ശ്രമങ്ങളെയുമാണ്, ഷീ നിരത്തിയത്. 

അതുപോലെ, ആഗോള ഭരണ (Global Governance) പരിഷ്കാരത്തെക്കുറിച്ചും അന്തരാഷ്ട്ര സാമ്പത്തിക ഘടനയെ പരിഷ്കരിക്കേണ്ടതിനെക്കുറിച്ചും, ‘വികസ്വര രാജ്യങ്ങളുടെ പ്രാതിനിധ്യവും ശബ്ദവും വർധിപ്പിക്കുന്നതിനെ’ പറ്റിയും ഒക്കെ ഷീ വാചാലനായി. എന്നാൽ, ഇവിടെയും,  ബ്രിക്സ് രാജ്യങ്ങളു ടെ പ്രാദേശിക നാണ്യങ്ങളുപയോഗിച്ചുള്ള വമ്പിച്ച വാണിജ്യ നിക്ഷേ പങ്ങൾക്ക് ഊന്നൽ നൽകുന്നതിനപ്പുറം, ചൈനയുടെ ശ്രമം, ആഗോള സമ്പദ്‌വ്യവസ്ഥയിൽ നിന്നും ഡോളർ ആശ്രിതത്വം കുറയ്ക്കുകയാണ് (de-dollarize). എന്നാൽ, തങ്ങളുടെ ഭാഗത്തു നിന്നും, പ്രാദേശിക കറൻസ്സിക ളുടെ ഉപയോഗത്തെ, ഡോളറിൽ നിന്നുള്ള അകൽച്ചയായി ചിത്രീകരി ക്കുന്നതിനെതിരെ ഇന്ത്യ കരുതൽ സ്വീകരിച്ചിട്ടുണ്ട്. കൂടാതെ ബ്രിക്സി നെ തന്നെ, പാശ്ചാത്യേതര എന്നാൽ പാശ്ചാത്യവിരുദ്ധമല്ലാത്ത (non-western, not anti-western) കൂട്ടായ്മയായാണ് ഇന്ത്യ അവതരിപ്പിക്കുന്നത്.

അമേരിക്ക ഏർപ്പെടുത്തിയ തീരുവകളെച്ചൊല്ലിയുള്ള പിരിമുറുക്ക ങ്ങൾ നേരിടുമ്പോൾ തന്നെ, യു.എസ്സുമായി നല്ല ബന്ധം നിലനിർത്തണ മെന്നത്, തങ്ങളുടെ വിദേശനയത്തിന്റെ ഒരു ആധാരശിലയായാണ് ഇന്ത്യ കാണുന്നത്. എന്നിരുന്നാലും, അമേരിക്കക്ക്, ചൈനയുമായുള്ള ഉഭയകക്ഷി ബന്ധം, ഇന്ത്യയുമായുള്ള ബന്ധത്തേക്കാൾ ഏറെ നിർണ്ണാ യക പ്രാധാന്യമുള്ളതാണ്. അത് പോലെ തന്നെ, ഇന്ത്യയുമായുള്ള ബന്ധ ത്തെക്കാൾ, യു.എസ്-ചൈന ബന്ധത്തിനാണ് ചൈന പ്രാധാന്യം നൽകു ന്നതും. ആ ബന്ധം വൈരിത്വവും തന്ത്രപരമായ മത്സരം നിറഞ്ഞതാ ണെങ്കിൽ പോലും. ഈ കാരണത്താലാണ്, ബ്രിക്സ് ഉച്ചകോടിക്കായുള്ള ഇന്ത്യ സന്ദർശനത്തെ, അമേരിക്കക്ക് സൂചന നൽകാനായി, ഷീ ശ്രദ്ധ കേ ന്ദ്രീകരിച്ചത്. (രണ്ടാഴ്ചക്കുള്ളിൽ ഷീയുടെ യു എസ് സന്ദർശനം ഉണ്ടാവുമെന്ന് കേൾക്കുന്നു)  ഇതിനാലാണ്  ഇന്ത്യ-ചൈന ഉഭയകക്ഷി തലത്തിലെ, ഫലങ്ങൾ ഇപ്പോഴും പരിമിതമായി തുടരുന്നത്.


A slightly modified version of this article was earlier published as Anand P. Krishnan and Jabin T. Jacob. 2026. ‘ഡൽഹിയിലെ മോദി-ഷി കൂടിക്കാഴ്ച: കൈകുലുക്കൽ മാത്രമോ? ചൈനയുടെ തന്ത്രങ്ങൾ’ (Modi-Xi Meeting in Delhi: Only Handshakes? China’s Tactics). Mathrubhumi. 20 September.